കാസര്‍കോട്: വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫിസിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ നെല്ലിക്കട്ടയിലെ സത്യശീലന്‍ (36) അന്തരിച്ചു. ദീര്‍ഘകാലമായി വൃക്കരോഗത്തിന് ചികിത്സയ്ക്ക് വിധേയനായ സത്യശീലന്‍ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്. സത്യശീലന്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. രണ്ടാഴ്ചയിലധികമായി ന്യൂമോണിയ ബാധയെ തുടര്‍ന്ന് സത്യശീലന്റെ നില ഗുരുതരമാവുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്. മൂന്നു വര്‍ഷക്കാലം സഹകരണ വകുപ്പില്‍ ഇന്‍സ്‌പെക്ടറായിരുന്നു. അവിവാഹിതനാണ്.