കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായി മുജീബ് അഹ്മദിനേയും ജന. സെക്രട്ടറിയായി അജയകുമാര്‍ വി.ബിയേയും ട്രഷററായി അശോക് കുമാര്‍ ടി.പിയേയും തിരഞ്ഞെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനറല്‍ ബോഡി തിരഞ്ഞെടുപ്പില്‍ ഐകകണ്‌ഠ്യേനയാണ് രണ്ട് വര്‍ഷകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജില്ലാ പ്രസിഡണ്ട് എന്‍. കേളുനമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും നിരീക്ഷകനുമായ കെ. വിനയ് രാജ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.എ അഗസ്റ്റിന്‍ സംസാരിച്ചു. മറ്റു ഭാരവാഹികള്‍:വൈസ് പ്രസിഡണ്ടുമാര്‍-സിബി കൊടിയംകുന്നേല്‍, രാജാറാം പെര്‍ള, റെജി മാത്യു, ജോയന്റ് സെക്രട്ടറിമാര്‍-ഉദയകുമാര്‍ ഫാബ്, കെ. പ്രഭാകരന്‍, സുധീഷ്, ജനാര്‍ദ്ദനന്‍ മേലത്ത്, നിര്‍വ്വാഹക സമിതി-എം. ജയറാം, എന്‍. കേളുനമ്പ്യാര്‍, എ. രവിശങ്കര്‍, പ്രജിത് മേലത്ത്, അബ്ദുല്ല പി.എം, മണികണ്ഠന്‍, രാമചന്ദ്ര ബല്ലാള്‍, ലക്ഷ്മണന്‍ കുമ്പള.