നെക്രാജെ: ജാമിഅ സഅദിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി നിറവില്‍ വിദ്യഭ്യാസ സേവന രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍ നെക്രാജെക്ക് നൂറുല്‍ ഉലമാ അവാര്‍ഡ് നല്‍കും.
അധ്യാപകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, ട്രൈനര്‍ എന്നീ സേവന തലങ്ങളില്‍ സഅദിയ്യയില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തീകരിക്കുകയും നെക്രാജെ യൂണിറ്റ് എസ്.എസ്.എഫ് ആദ്യകാല കാര്യദര്‍ശിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതും മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്.
എസ്.എസ്.എഫ് നെക്രാജെ യൂണിറ്റ് ഘടകത്തിന്റെ 40-ാം വാര്‍ഷിക സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി നൂറുല്‍ ഉലമാ സ്മാരക ഫലകവും പ്രശസ്തിപത്രവും നല്‍കി ആദരിക്കും.
മത സമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.