കാഞ്ഞങ്ങാട്: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വെള്ളരിക്കുണ്ട് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പത്തനംതിട്ട പൊലീസ് കുടുക്കി. കള്ളാറിലെ വിഷ്ണു (21)വിനെയാണ് പത്തനംതിട്ട പൊലീസ് പിടികൂടിയത്. വിഷ്ണുവിനെ പിന്നീട് വെള്ളരിക്കുണ്ട് പൊലീസിന് കൈമാറി. ഏഴുമാസംമുമ്പ് വിഷ്ണു വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.