ബേക്കല്‍: ജില്ലാ യുവജന കേന്ദ്രം, ബേക്കല്‍ ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ക്ലബ്ബിന്റെ സഹകരണത്തോടെ ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി താരം കെ.പി രാഹുലിനെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ഗൗരി, പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, വൈസ് പ്രസിഡണ്ട് എല്‍. ലത്തീഫ്, സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ. മണികണ്ഠന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗങ്ങളായ സന്തോഷ് കാല, മഹേഷ് കക്കത്ത്, പഞ്ചായത്തംഗം ആയിഷ, ബേക്കല്‍ സി.ഐ പി. നാരായണന്‍, പി.എച്ച് ഹനീഫ സംസാരിച്ചു. ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ എ.വി ശിപ്രസാദ് സ്വാഗതവും എ. ശശികുമാര്‍ നന്ദിയും പറഞ്ഞു. ഞായറാഴ്ച ഒന്നാം റൗണ്ട് മത്സരത്തില്‍ 16 ടീമുകള്‍ മാറ്റുരച്ചു. ഇന്ന് രണ്ടാം റൗണ്ട് മത്സരവും നാളെ മൂന്നാം റൗണ്ട് മത്സരവും നടത്തും. എട്ടിന് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ പകല്‍ മൂന്നിന് നടക്കും. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 48 ക്ലബുകളെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ്.