പെരിയടുക്ക: ദേശീയ കായിക ദിനത്തിന്റെ ഭാഗമായി രാജ്യത്താകമാനം ലോഞ്ച് ചെയ്ത പ്രധാനമന്ത്രിയുടെ ‘ഫിറ്റ് ഇന്ത്യ’ മൂവ്‌മെന്റിന്റെ തത്സമയ പ്രദര്‍ശനം കാസര്‍കോട് പീസ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ചു.
രാജ്യത്തൊട്ടാകെയുള്ള ജനങ്ങളുടെ ദൈനം ദിന ജീവിതത്തില്‍ നേടിയെടുക്കേണ്ട ശാരീരിക ക്ഷമതയുടെ ആവശ്യകതയെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി ലോഞ്ച് ചെയ്ത ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് കുട്ടികളില്‍ ആവേശവും ഉത്സാഹവുമുണ്ടാക്കി. എം.പി ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ 8, 9 ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുത്തു. സ്‌കൂളിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ക്വിസ് മത്സരം സംഘടിപ്പിച്ച് വിജയികളെ അനുമോദിച്ചു.