കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഡോ. അരുണ്‍റാമിനെ കയ്യേറ്റം ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിലും ഡോക്ടര്‍ക്കെതിരെ വ്യാജ പരാതിയിലെടുത്ത കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ഒ.പി ബഹിഷ്‌ക്കരിച്ച് സമരം തുടങ്ങി.
ഇന്ന് രാവിലെ ജനറല്‍ ആസ്പത്രി പരിസരത്ത് പ്രതിഷേധ ധര്‍ണയും നടത്തി. കെ.ജി.എം.ഒ.എ കാസര്‍കോട് ബ്രാഞ്ച് കമ്മിറ്റിയും ജനറല്‍ ആസ്പത്രി സ്റ്റാഫ് കൗണ്‍സിലും സംയുക്തമായാണ് സമരം നടത്തുന്നത്. കെ.ജി.എം.ഒ.എ സംസ്ഥാന മാനേജിംഗ് എഡിറ്റര്‍ ഡോ. കേശവനുണ്ണി ഉദ്ഘാടനം ചെയ്തു. സമരം ജനങ്ങള്‍ ഏറ്റെടുക്കണമെന്നും പൊലീസ് അനാസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എം.ഒ.എ ബ്രാഞ്ച് പ്രസിഡണ്ട് ബി. നാരായണ നായക് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ടി.എന്‍ സുരേഷന്‍, ഡോ. ജമാല്‍ അഹമദ്, ഡോ. വി.സുരേഷന്‍, ഡോ. പി. നാരായണ പ്രദീപ, ഡോ. സി.എച്ച് ജനാര്‍ദ്ദന നായക്, ഡോ. ഡി.ജി രമേശ്, ഡോ. രാജാറാം, ഡോ. പ്രീമ, ബാലകൃഷ്ണന്‍, ഡോ. ഷക്കീല്‍, ഡോ. റിയാസ്, ഡോ. ചന്ദ്രമോഹനന്‍, ഡോ. സയ്യിദ് ശുഹൈബ്, ടി.എം സലീം, രാജന്‍, ശൈലേന്ദ്രന്‍, കെ. ബാബു, വിനീത് ചന്ദ്രന്‍, ചന്ദ്രന്‍, ഡേവിസ്, ഹരീഷ്, ഡോ. ഗീതാഗുരുദാസ്, ഡോ. മുഹ്മിന അഷ്മീം, ഡോ. എ. ശോഭ, ഡോ. ഷമീമ, ഡോ. രിജിത് കൃഷ്ണന്‍ നേതൃത്വം നല്‍കി.