കാസര്‍കോട്: കാസര്‍കോട് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ സൗഹൃദ ഐക്യവേദി മുറ്റത്തൊരു പൂക്കളം മത്സരം നടത്തുന്നു. കാസര്‍കോട് നഗരത്തിന് 7 കി.മി. ചുറ്റളവിലുള്ളവര്‍ക്കായാണ് മത്സരം. അവരവരുടെ വീട്ടുമുറ്റത്താണ് പൂക്കളമൊരുക്കേണ്ടത്. എട്ടിന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേരെയാണ് മത്സരിപ്പിക്കുക. 8301857378 എന്ന നമ്പറില്‍ മത്സരിക്കുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍, വീടിന്റെ ജി.പി.എസ് ലൊക്കേഷന്‍ എന്നിവ അയച്ച് രജിസ്റ്റര്‍ ചെയ്യണം.
10ന് രാവിലെ 9.30 മുതല്‍ ജഡ്ജിംഗ് പാനല്‍ പൂക്കളങ്ങള്‍ വിലയിരുത്താന്‍ എത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.