ബദിയടുക്ക: ചെങ്കള ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ എടനീരിലെ കെ. രാമകൃഷ്ണ റാവു (85) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 മണിയോടെയാണ് അന്ത്യം. കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട്, മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. എടനീര്‍ മഠത്തില്‍ 50 വര്‍ഷക്കാലം മാനേജരായി സേവനമനുഷ്ടിച്ചു. മൃതദേഹം ഇന്നുച്ചയ്ക്ക് ഡി.സി.സി ഓഫീസ് പരിസരത്തും എടനീരിലും പൊതു ദര്‍ശനത്തിന് വെയ്ക്കും. ഭാര്യ: സത്യാവതി റാവു. മക്കള്‍: സതീശ, പത്മ ആചാര്യ, മമത പ്രകാശ്, സുകന്യ, ഇന്ദിരാഭട്ട്, സര്‍വ്വമംഗള. മരുമക്കള്‍: ശ്രീധര, വെങ്കിട്ട രമണ, കെ.ആര്‍ ആചാര്യ, നാരായണ ഭട്ട്, വി.ജെ പ്രകാശ്, ജയന്ത.