ബദിയടുക്ക: മാന്യയിലും പരിസരങ്ങളിലും പരക്കെ മോഷണം. മാന്യയിലെ നാരായണ മണിയാണിയുടെ പലചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് മേശവലിപ്പിലുണ്ടായിരുന്ന 3000 രൂപയും ചുക്കിനടുക്കയിലെ അയ്യപ്പഭജന മന്ദിരത്തിന്റെ പൂട്ട് തകര്‍ത്ത് പണവും കവര്‍ച്ച ചെയ്തു. മാന്യയിലെ ഷാഫിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയി. മാന്യ വിഷ്ണു മൂര്‍ത്തി നഗറിലെ പെട്ടിക്കടയുടെ പൂട്ടും തകര്‍ത്ത നിലയില്‍ കണ്ടെത്തി. കവര്‍ച്ചകള്‍ സംബന്ധിച്ച് ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആഴ്ച്ചകള്‍ക്ക് മുമ്പ് കന്യപാടി പടിപുരയിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് പകല്‍ സ്വര്‍ണ്ണവും പണവും മോഷണം പോയിരുന്നു. നീര്‍ച്ചാലിലെ അഞ്ച് കടകളിലും കവര്‍ച്ചാ ശ്രമവും നടന്നിരുന്നു