മേല്‍പ്പറമ്പ്: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കുമ്പള കോയിപാടിയിലെ കണ്ണന്‍-കൗശല്യ ദമ്പതികളുടെ മകന്‍ രാജന്‍ (45) ആണ് മരണപ്പെട്ടത്. ആഗസ്ത് ആറിന് കീഴൂര്‍ കളനാട് റെയില്‍വെ സ്റ്റേഷന് സമീപത്താണ് അപകടമുണ്ടായത്. രാജന്‍ ട്രെയിന്‍ കയറാന്‍ പാളം മുറിച്ചു കടക്കുമ്പോള്‍ എതിര്‍ പാളത്തിലൂടെ വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജന്‍ മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: സൗമിനി. മക്കള്‍:ചിപ്പി, അപര്‍ണ്ണ, രാഹുല്‍.