കുറ്റിക്കോല്‍: ബേഡകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 84 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ 77.83 ശതമാനമായി കുറഞ്ഞു. ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ വോട്ടെണ്ണല്‍ നടക്കും. 11 മണിയോടെ ഫലമറിയാം. വോട്ടെണ്ണത്തില്‍ കേന്ദ്രത്തില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സി.പി.എമ്മിലെ എ.ടി. സരസ്വതിയും ബി.ജെ.പിയിലെ കവിതയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസ് ഇക്കുറി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.