മുള്ളേരിയ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാറഡുക്ക നെച്ചിപ്പടുപ്പിലെ ശീനറൈയുടെ ഭാര്യ ശാരദ (48)യാണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തേതടക്കമുള്ള ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയതായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്.
ബട്ട്യപ്പ-സത്യാവതി ദമ്പതികളുടെ മകളാണ്. മക്കള്‍: ഗൗതം, കാര്‍ത്തിക്.