കാഞ്ഞങ്ങാട്: പട്രോളിംഗിനിറങ്ങിയ സബ് കലക്ടറെ അക്രമിച്ച സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കേസെടുക്കാതെ പൊലീസ്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സബ് കലക്ടര്‍ അരുണ്‍ കെ. വിജയനെ അജാനൂര്‍ ഇട്ടമ്മലില്‍ വെച്ച് ഒരു സംഘം അക്രമിച്ചത്. കലക്ടറുടെ വാഹനം തടഞ്ഞ സംഘത്തിന്റെ അക്രമത്തില്‍ ഗണ്‍മാന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐയുടെ മകനുള്‍പ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇതുവരെ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. മൊഴിയെടുക്കുന്നതടക്കമമുള്ള നടപടിക്രമങ്ങളുള്ളതിനാലാണ് കേസെടുക്കാന്‍ വൈകുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.