കാസര്‍കോട്: റോട്ടറി ക്ലബ് അധ്യാപകര്‍ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. അക്കാദമിക് അക്കാദമികേതര സ്‌കൂള്‍ പ്രവത്തനങ്ങളില്‍ മികവ്‌തെളിയിച്ച അധ്യാപകരെ റോട്ടറി ക്ലബിന് വേണ്ടി സര്‍വേ നടത്തിയാണ് തിരഞ്ഞെടുത്തത്. പട്‌ല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പി.ടി ഉഷ ടീച്ചറാണ് അവാര്‍ഡിന് അര്‍ഹയായത്. 16ന് പട്‌ള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് റോട്ടറി ക്ലബ് കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നിന്നറിയിച്ചു. പി.ടി.എ പ്രസിഡണ്ട് സൈദ് കെ.എം, വാര്‍ഡ് മെമ്പര്‍ എം.എ മജീദ് എന്നിവരും കണക്ടിംഗ് പട്‌ള, പട്‌ള ലൈബ്രറി തുടങ്ങിയവയും ടീച്ചറെ അഭിനന്ദിച്ചു.