ബേഡകം: ബേഡഡുക്ക പഞ്ചായത്ത് നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സീറ്റ് നിലനിര്‍ത്തി. സി.പി.എമ്മിലെ എ.ടി.സരസ്വതിയാണ് 399 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചത്. സരസ്വതി 612 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കവിതയ്ക്ക് 213 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് മത്സര രംഗത്തുണ്ടായിരുന്നില്ല. കഴിഞ്ഞ തവണ 406 വോട്ടുകള്‍ക്ക് വിജയിച്ച കൃപാ ജ്യോതി അധ്യാപികയായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് മെമ്പര്‍ സ്ഥാനം രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആഹ്ലാദം പ്രകടിപ്പിച്ച് സി.പി.എം. പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും നടത്തി.