ബേഡകം: ബീംബുങ്കാല്‍ കൊച്ചിയിലെ പരേതനായ സി.കണ്ണന്റെ ഭാര്യ സി.നാരായണി (74) യെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കോല്‍ അഗ്‌നിരക്ഷാസേന, ബേഡകം പൊലീസ് എന്നിവരെത്തി മൃതദേഹം പുറത്തെടുത്തു. മക്കള്‍: സി.ബേബി, സി.സരോജിനി, സി.മോഹനന്‍, സി.അനിത (കാസര്‍കോട്). മരുമക്കള്‍: ബാലന്‍, പ്രീത, ജയന്‍ (നീര്‍ക്കയ), പരേതനായ ചന്ദ്രശേഖരന്‍. സഹോദരങ്ങള്‍: ലക്ഷ്മി, യശോദ, ഭാസ്‌കരന്‍ , ദാക്ഷായണി, രവി, ലീല, രാഘവന്‍.