വിദ്യാനഗര്‍: ഫ്‌ളവേഴ്‌സ് കോപ്പയുടെ ആഭിമുഖ്യത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് സ്വീകരണം നല്‍കി. പി.എന്‍ പണിക്കര്‍ അവാര്‍ഡ് ജേതാവായ ഷാഹിന സലീം, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.അബ്ദുല്‍ സലാം, ഷൗക്കത്ത് പടുവടുക്ക എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
കാരുണ്യ സേവന രംഗത്തെ കോപ്പയുടെ തുടര്‍ പദ്ധതികള്‍ക്ക് സേഫ് ടെല്‍ ഉടമ റൗഫ് അര്‍ബാബ് നല്‍കിയ വീല്‍ചെയര്‍, വാക്കിംഗ്സ്റ്റിക്ക് മുതലായവ പ്രസിഡണ്ട് നൗഷാദ് ബായിക്കര, സെക്രട്ടറി സമദ് കോപ്പ, ട്രഷറര്‍ മജീദ് ബി.എസ് എന്നിവര്‍ ഏറ്റുവാങ്ങി.
വിദ്യാഭ്യാസ രംഗത്തെ മികവിന് മികച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. ആദ്യമെമ്പര്‍ഷിപ്പ് മുന്‍ പ്രസിഡണ്ട് അബ്ദു കോപ്പ സ്വീകരിച്ചു.
ഓണക്കോടി വിതരണം പി.ബി. ശഫീഖ് നിര്‍വ്വഹിച്ചു. സമദ് കോപ്പ സ്വാഗതം പറഞ്ഞു. നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലക്കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ പുതിയേടത്ത്, ഹമീദ് കോപ്പ പ്രസംഗിച്ചു. മജീദ് ബി.എസ് നന്ദി പറഞ്ഞു.