കുവൈത്ത് സിറ്റി: ജില്ലയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് വേണ്ടി കുവൈത്ത് കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പി.ബി. അബ്ദുല്‍ റസാഖ് സ്മാരക പ്രഥമ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും. ഇതിന്റെ പോസ്റ്റര്‍ പ്രകാശനം അബ്ബാസിയ നോട്ടിങ് ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കാഥികന്‍ നവാസ് പാലേരി അരീജുല്‍ ഹുദാ കമ്പനി മാനേജിങ് ഡയറക്ടര്‍ നിസാര്‍ മയ്യളക്ക് നല്‍കി നിര്‍വ്വഹിച്ചു.
ഷറഫുദ്ദീന്‍ കണ്ണേത്ത്, എം.കെ. റസാഖ്, അസ്ലം കുറ്റിക്കാട്ടൂര്‍, ഹാരിസ് വള്ളിയോത്ത്, എന്‍.കെ. ഖാലിദ് ഹാജി, റസാഖ് അയ്യൂര്‍, സിറാജ് എരഞ്ഞിക്കല്‍, ഷരീഫ് ഒതുക്കുങ്ങല്‍, ടി.ടി. ഷംസു, മുഷ്താഖ് നിറമരതൂര്‍, ഇഖ്ബാല്‍ മാവിലാടം, സുഹൈല്‍ ബല്ല, ബഷീര്‍ ബാത്ത, അഷ്‌റഫ് തൃക്കരിപ്പൂര്‍, ഹംസ ബല്ല, അബ്ദുള്ള കടവത്ത്, മന്‍സൂര്‍ കൊവ്വല്‍പള്ളി, എസ്.എം. ഹമീദ്, സുബൈര്‍ കാടാങ്കോട്, ഹസ്സന്‍ ബല്ല, മിസ്ഹബ് മാടമ്പില്ലത്ത്, ഹനീഫ് പാലായി, അമീര്‍ കമ്മാടം സംബന്ധിച്ചു.