കാസര്‍കോട്: കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്റെ ഓണ ഫെസ്റ്റിവലിന് 5 മുതല്‍ തുടക്കമാവുമെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ എ.ഡി.എം.സി. പി. പ്രകാശന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 15 വരെ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സ്രിം സിറ്റി ബില്‍ഡിങ്ങിലാണ് ഫെസ്റ്റ്.
5ന് വൈകിട്ട് അഞ്ചിന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, സി. ഹരിദാസന്‍ സംബന്ധിക്കും. ജില്ലയിലെ 38 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമാണ് ഓണചന്ത നടത്തുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനും അവരുടെ ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമാണ് ഓണചന്ത സംഘടിപ്പിക്കുന്നത്. വില കുറച്ചുള്ള ജൈവ പച്ചക്കറികള്‍, കേരള ചിക്കന്‍, കൊറഗ വിഭാഗങ്ങളുടെ ഉല്‍പന്നങ്ങള്‍, കാസര്‍കോട് ലഡു തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ ഫെസ്റ്റിവലില്‍ ലഭിക്കും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെയാണ് ഓണചന്ത പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസങ്ങളിലും രാത്രി കലാപരിപാടികളും അരങ്ങേറും. പത്രസമ്മേളനത്തില്‍ എം.കെ. അനശ്വര, പി.വി. തതിലേഷ്, പി. രാജു സംബന്ധിച്ചു.