വിദ്യാനഗര്‍: രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവിനെ വിദ്യാനഗര്‍ എസ്.ഐ. യു.പി. വിപിനും സംഘവും അറസ്റ്റ് ചെയ്തു. കോപ്പയില്‍ താമസിക്കുന്ന പെരുമ്പള കടവ് റോഡ് ചാല ഹൗസിലെ അബ്ദുല്‍ഷുക്കൂര്‍(30)ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 10ഉം 16ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് കേസ്. ജനുവരി, ജുലായ് കാലയളവിലാണ് ഈ രണ്ട് പരാതികളിലായി പൊലീസ് കേസെടുത്തത്. പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയനാക്കി.