കാസര്‍കോട്: പത്തുവയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മംഗളൂരുവില്‍ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരാണ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ ഒന്ന് മുതല്‍ ജുലായ് വരെയുള്ള കാലയളവിലെ ഒരു ദിവസം പുതിയ ബസ് സ്റ്റാന്റിന് സമീപം വെച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും മംഗളൂരുവിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് പരാതി. കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് അന്വേഷിച്ചുവരികയാണ്.