അടുക്കത്ത്ബയല്‍: അടുക്കത്ത്ബയലിലെ അബ്ദുല്ലയുടെ മകന്‍ എ. അബ്ദുല്‍ നാസര്‍ (56) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു.
വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയാണ്. രണ്ട് ദിവസം മുമ്പാണ് ഇയള മകളുടെ വിവാഹം നടന്നത്. ഭാര്യ: മിസ്‌രിയ. മക്കള്‍: നിഫ്രാസുല്‍ ഹുദ, നാസിയ, നാഫിയ.
മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ ബെണ്ടിച്ചാല്‍, ജലാല്‍ പൊയ്‌നാച്ചി, ഷംസീര്‍ കാഞ്ഞങ്ങാട്. ഖബറടക്കം അടുക്കത്ത് ബയല്‍ ജുമാമസ്ജിദ് അങ്കണത്തില്‍.