കുമ്പള: തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 70 കിലോ പുകയില ഉല്‍പന്നങ്ങള്‍ റെയില്‍വേ പൊലീസും കാസര്‍കോട് ഇന്റലിജന്‍സ് ബ്യൂറോയും കുമ്പള എക്‌സൈസും ചേര്‍ന്ന് പിടിച്ചു. ഇത് കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് കുമ്പളയില്‍ വെച്ച് കണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടി പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ആര്‍.പി.എഫ് എസ്.ഐ എന്‍.കെ ശശി, എ.എസ്.ഐമാരായ ബിനോയ് കുര്യന്‍, ഷാജു തോമസ്, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ വി.വി പ്രസന്നകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അജയന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബാലകൃഷ്ണന്‍, സുമോദ് എന്നിവരുടെ നേതൃത്വത്തിലാണ് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചത്.