അബുദാബി: കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളം അനുവര്‍ത്തിച്ച വര്‍ഗീയതക്കും ഫാസിസ്റ്റുകള്‍ക്കും എതിരായുള്ള വിധി എഴുത്ത് ഒരിക്കല്‍ കൂടി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിന്റെ മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ സജ്ജരാകണമെന്നും യോഗം ആഹ്വാനം ചെയ്തു.
വികസന തേരോട്ടത്തിനിടയില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ പി.ബി അബ്ദുല്‍ റസാഖ് കൊളുത്തി വെച്ച ഒട്ടേറെ പദ്ധതികളുടെ പൂര്‍ത്തികരണവും സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കുകയാണ് ഈ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഐക്യമുന്നണി ലക്ഷ്യം വെക്കേണ്ടത്. മതേതര ഐക്യം ഉറപ്പിക്കുന്നതിനും നാട്ടില്‍ സമാധാനം പുലരുന്നതിനും മണ്ഡലത്തിലെ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒപ്പം നില്‍ക്കണമെന്നും കെ.എം.സി.സി അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനും വോട്ട് ഉപയോഗപ്പെടുത്തുന്നതിനുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ നാട്ടിലേക്ക് തിരിക്കും. ഇതിനായി കര്‍മ്മ പദ്ധതി തയ്യാറാക്കും. അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി യുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ഡിസംബര്‍ വരെയുള്ള പരിപാടികള്‍ക്ക് രൂപം നല്‍കി.
യോഗത്തില്‍ പ്രസിഡണ്് സെഡ്.എ. മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് അസീസ് പെര്‍മുദെ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് പച്ചാണി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം, യു.എം മുജീബ് മൊഗ്രാല്‍, ഉമ്പു ഹാജി പെര്‍ള, ലത്തീഫ് ഇരോടി, ഇസ്മായില്‍ മുഗ്ലി, അസീസ് കന്തല്‍, കലന്തര്‍ ഷാ ബന്തിയോട്, ഹമീദ് മാസിമ്മാര്‍, സക്കീര്‍ കമ്പാര്‍, അഷ്‌റഫ് അലി ബസ്ര, റസാഖ് നല്‍ക, നിസാര്‍ ഹൊസങ്കടി, സവാദ് ബന്തിയോട്, ഇബ്രാഹിം ബായാര്‍, ഉമറുല്‍ ഫാറൂഖ് സീതാംഗോളി സംബന്ധിച്ചു. ട്രഷറര്‍ അബ്ദുല്‍റഹ്മാന്‍ കമ്പള ബായാര്‍ നന്ദി പറഞ്ഞു.