കാഞ്ഞങ്ങാട്: ‘പുഴയുടെ വിലാപം’ എന്ന തന്റെ ചിത്രങ്ങളുടെ ശേഖരം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പ്രശസ്തചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍.
മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചീഫ് ആര്‍ടിസ്റ്റായ രാജേന്ദ്രന്‍ നാല് ചതുരശ്ര അടി കാന്‍വാസില്‍ നിര്‍മ്മിച്ച മനോഹര ചിത്രങ്ങളുടെ ശേഖരം വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും നവകേരള നിര്‍മിതിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. കേരളത്തിനകത്തും പുറത്തുമായി ഇരുപതിലധികം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജാ രവിവര്‍മ്മ ചിത്രകലാ പുരസ്‌കാരം, കേരള ലളിതകലാ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പുകള്‍, ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം നേടി. ആദ്യ ചിത്രവില്‍പ്പന ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ.കൊടക്കാട് നാരായണന് നല്‍കി നിര്‍വഹിച്ചു.