തളങ്കര: സേവന കാലഘട്ടത്തിന്റെ ഓര്‍മ്മകളും കഥകളും മനസ് നിറയെ ലഭിക്കുന്നവരാണ് അധ്യാപകര്‍. ഓരോ അധ്യാപക ദിനവും ആദരവും കലാപരിപാടികളുമായി പോകുമ്പോള്‍ വ്യത്യസ്തമാര്‍ന്ന രീതിയില്‍ അധ്യാപകരുടെ അനുഭവ കഥകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനിക്കുകയാണ് തളങ്കര ദഖീറത്ത് സ്‌കൂളിലെ അധ്യാപകര്‍. പത്ത് വര്‍ഷം മുതല്‍ ഇരുപത്തിയഞ്ച് വര്‍ഷം വരെ അധ്യാപക മേഖലയില്‍ നിറഞ്ഞു നിന്ന ഇരുപത് അധ്യാപകരുടെ കഥകള്‍ ‘അധ്യാപക കഥകള്‍’ എന്ന പുസ്തകത്തിലുണ്ട്. അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘അധ്യാപക കഥകള്‍’ നല്‍കി പ്രകാശനം ചെയ്തു. പഠനാനുഭവങ്ങളില്‍ പ്രോത്സാഹനമായ കഥകളും അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരണം തയ്യാറാക്കിയ അധ്യാപകരെ ദഖീറത്തുല്‍ ഉഖ്‌റ സംഘം പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി, മാനേജര്‍ എം.എ. ലത്തീഫ് എന്നിവര്‍ അനുമോദിച്ചു.
പ്രിന്‍സിപ്പള്‍ ആര്‍.എസ്. രാജേഷ്‌കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ മഞ്ജു കുര്യാക്കോസ്, അബ്ദുല്‍ ലത്തീഫ് ടി.എം., ശ്യാമള പി.പി., മിനി പി., കീര്‍ത്തി മഹേഷ്, കസ്തൂരി എച്ച്.എല്‍., ജയന്‍ ടി., ലത എം.വി, ഷബ്‌ന എന്‍ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.