കാഞ്ഞങ്ങാട്: സ്വകാര്യ ആസ്പത്രിയില്‍ നിന്നും കാണാതായ പ്രൊവിഡണ്ട് ഫണ്ട് ഇന്‍സ്‌പെക്ടര്‍ അതേ ആസ്പത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി അനിക്കാടിയിലെ പത്മനാഭ(58)നെയാണ് ചെറുവത്തൂരിലെ കെ.എ.എച്ച് ആസ്പത്രി ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടത്.
മൂന്നിനാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേദിവസം ആസ്പത്രിയില്‍ തന്നെ ഉണ്ടായിരുന്നുവെങ്കിലും വൈകിട്ടോടെ കാണാതാവുകയായിരുന്നു. കാണാതായതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി ഓപ്പറേഷന്‍ തിയേറ്ററില്‍ മരിച്ച നിലയില്‍ കണ്ടത്. പി.എഫ് കണ്ണൂര്‍ ഓഫീസ് ഇന്‍സ്‌പെക്ടറാണ്. ചന്തേര പൊലീസ് സംഭവസ്ഥലത്തെത്തി.
ഭാര്യ: എം. ശാന്ത. മക്കള്‍: ജയകൃഷ്ണന്‍, അക്ഷയ.