കാസര്‍കോട്: മരണക്കുഴികള്‍ കൊണ്ട് ഗതാഗതം ദുസ്സഹമായ ദേശീയപാതയിലെ ശോചനീയാവസ്ഥ പരിഹരിക്കാത്ത അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ കാസര്‍കോട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ള ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ കാസര്‍കോട് ദേശീയ പാതാ വിഭാഗം ഓഫീസ് ഉപരോധിച്ചു.
ഈ അലംഭാവം ഇനിയും സഹിക്കാനാവില്ലെന്നും അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തി ദേശീയപാത ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിന് നേതൃത്വം നല്‍കുമെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.
ഉപരോധം മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹ്മദലി ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു കണ്‍വീനര്‍ കരുണ്‍ താപ്പ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ടി.ഇ അബ്ദുല്ല, എം.എച്ച് ജനാര്‍ദ്ധനന്‍, കരിവെള്ളൂര്‍ വിജയന്‍, അഷ്‌റഫ് എടനീര്‍, പി.എം മുനീര്‍ ഹാജി, അബ്ദുല്ല കുഞ്ഞി, ആര്‍. ഗംഗാധരന്‍, കെ. ഖാലിദ്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ഇ.അബൂബക്കര്‍ ഹാജി, ബീഫാത്തിമ ഇബ്രാഹിം, സാഹിന സലീം, പട്‌ള അബ്ദുല്‍ റഹ്മാന്‍ ഹാജി, സഹീര്‍ ആസിഫ്, ജി. നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.