കാസര്‍കോട്: അധ്യാപക ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേശനെ കാസര്‍കോട് ലയണ്‍സ് ക്ലബ്ബ് ആദരിച്ചു. ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം കൈമാറി. 23 വര്‍ഷത്തെ മാതൃകാപരമായ അധ്യാപനം, നാല് വര്‍ഷത്തോളമായി ജില്ലയില്‍ വിദ്യാഭ്യാസ മേഖലയിലെ ഫലപ്രദമായ നേതൃത്വം പരിഗണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. മികച്ച അധ്യാപക മാതൃകയാണ് അദ്ദേഹമെന്ന് എം.എല്‍.എ അഭിപ്രായപെട്ടു. അധ്യാപക-വിദ്യാര്‍ത്ഥി സൗഹൃദ വിദ്യാലയങ്ങള്‍ സൃഷ്ടിക്കുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍ നടപ്പാക്കിയ പദ്ധതികള്‍ മാതൃക പരമാണ്. ലയണ്‍സ് പ്രസിഡന്റ് വി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ പ്രസിഡന്റ റാഷിദ് പൂരണം, ഹെഡ്മിസ്ട്രസ് എം ശാരദ, പ്രിന്‍സിപ്പാള്‍ ശ്രീജ, ലയണ്‍സ് സെക്രട്ടറി ഉമേഷ് വേലായുധന്‍, ട്രഷറര്‍ ഡോ. ബെറ്റി ടീച്ചര്‍, മിനി ടീച്ചര്‍, എം. രാധാകൃഷ്ണന്‍, രാജേഷ് കെ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കായി ദന്തപരിചരണം ശരിയും തെറ്റും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഓര്‍ത്തോഡോന്‍ടിക്‌സ് സര്‍ജന്‍ ഡോ. കെ വി അജിതേഷ് കൈകാര്യം ചെയ്തു.