ബേക്കല്‍:റിപ്പയര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ വീണ്ടും തകരാറിലായതിന്റെ പേരില്‍ കടക്ക് നേരെ അക്രമം. ബേക്കല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ റിപ്പയറിംഗ് കടയുടെ ഗ്ലാസാണ് തകര്‍ക്കപ്പെട്ടത്. പത്ത് ദിവസം മുമ്പ് നന്നാക്കി നല്‍കിയ ഫോണ്‍ തകരാറിലായെന്നാരോപിച്ചാണ് കട അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇല്യാസ് നഗറര്‍ സ്വദേശിയായ യുവാവ് മൊബൈല്‍ കടയുടമയുമായി തര്‍ക്കിക്കുകയും അക്രമം നടത്തുകയുമായിരുന്നു. കടയുടെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു. കടയുടമ റഹീസിന്റെ പരാതിയെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൊബൈല്‍ അസോസിയേഷനും വ്യാപാരി വ്യവസായി ബേക്കല്‍ യൂണിറ്റും സംഭവത്തില്‍ പ്രതിഷേധിച്ചു. അക്രമിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് പരാതി നല്‍കി. മൊബൈല്‍ കടയില്‍ അതിക്രമം നടത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.