കാസര്‍കോട്: പ്രാക്‌സിസ് ഓഫ് സെറ്റ് പ്രസിന്റെ ആധുനിക രീതിയില്‍ നവീകരിച്ച ഷോറും പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ പ്രസ്റ്റീജ് സെന്ററില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, അഡ്വ. യു.എസ് ബാലന്‍, അബ്ബാസ് ബീഗം, കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മുജീബ് അഹ്മദ്, പ്രൊഫ. വി. ഗോപിനാഥന്‍, ബി.എം സാദിഖ്, കുട്ടി സംസം, വി. വേണുഗോപാല്‍, ഖയ്യൂം മാളിക, പവിത്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രസ്റ്റീജ് സെന്റര്‍ അസോസിയേഷന്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ഹോള്‍ഡര്‍ തൃശൂര്‍ നസീര്‍, ഖഫീല്‍ തളങ്കര എന്നിവരെ ആദരിച്ചു. പ്രാക്‌സിസ് ഉടമ അജയന്‍ സ്വാഗതവും രാജ്കല നന്ദിയും പറഞ്ഞു.