ദമ്മാം: ഐ.എന്‍.എല്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹാജി സഫറുള്ള പാട്ടീലിന്റെ വിയോഗം പാര്‍ട്ടിക്കും സമുദായത്തിനും തീരാനഷ്ടമാണെന്നും വിദ്യാഭാസ മേഖലയിലും സാമൂഹ്യ മേഖലകളിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും കാസര്‍കോട്് ജില്ലയില്‍ കഴിവ് തെളിയിച്ച മികച്ച പ്രതിഭയെയാണ് നഷ്ടമായതെന്ന് സൗദി ഐ.എം.സി.സി ജനറല്‍ സെക്രട്ടറി ഹനീഫ് അറബി അഭിപ്രായപ്പെട്ടു.
മികച്ച വിദ്യാഭാസം ഉണ്ടായിട്ടും തന്റെ ആദര്‍ശം മുറുകെ പിടിച്ചു മെഹ്ബൂബെ മില്ലത്തിന്റെ പാദ പിന്തുടര്‍ന്ന് മരണം വരെ ഐ.എന്‍.എല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു സഫറുള്ള ഹാജി.
മഞ്ചേശ്വരം മണ്ഡലത്തിലെ വികസനത്തിന് വേണ്ടി പതിറ്റാണ്ടുകളോളം പരിശ്രമിക്കുകയും വിവിധ സാമൂഹിക പ്രവര്‍ത്തനം നടത്തുകയും ചെയ്ത സഫറുള്ള ഹാജി ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും മതസ്ഥാപനങ്ങളില്‍ നേതൃത്വസ്ഥാനം വഹിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുമ്പോഴും തന്റെ പ്രവര്‍ത്തനം അവിടങ്ങളില്‍ പ്രയോജനപ്പെടുത്താനും ശ്രമിച്ച മികച്ച പൊതുപ്രവര്‍ത്തകനായിരുന്നു സഫറുള്ള ഹാജിയെന്ന് ഹനീഫ് അറബി പറഞ്ഞു.