തളങ്കര: തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹൈസ്‌കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളടക്കം ആയിരത്തിലേറെ പേര്‍ക്ക് ഓണസദ്യ നല്‍കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ഡി.ഇ.ഒ. നന്ദികേശന്‍, പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിസിരിയ ഹമീദ്, നൈമുന്നിസ, ഫര്‍സാന ശിഹാബുദ്ധീന്‍, സമീന മുജീബ്, കൗണ്‍സിലര്‍മാരായ മുജീബ് തളങ്കര, റാഷിദ് പൂരണം, റംസീന റിയാസ്, ഫര്‍സാന ഹസൈന്‍, സിയാന, പി.ടി.എ. പ്രസിഡണ്ട് ടി.കെ. മൂസ, വൈസ് പ്രസിഡണ്ട് സലീം, എസ്.എം.സി. ചെയര്‍മാന്‍ ഹസൈന്‍, വൈസ് ചെയര്‍മാന്‍ ശിഹാബുദ്ധീന്‍ ബാങ്കോട്, എരിയാല്‍ ഷരീഫ്, സുഹ്‌റ ടീച്ചര്‍, ഉസ്മാന്‍ കടവത്ത്, എം. ഖമറുദ്ധീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് സി. വിനോദ, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ്ജ് പ്രീതി ശ്രീധരന്‍, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ്ജ് ഹരിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.