കാസര്‍കോട്: ഹൃദയ സംബന്ധമായ അസുഖം മൂലം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ടെമ്പോ ഡ്രൈവര്‍ മരിച്ചു. അണങ്കൂരിലെ ടെമ്പോ ഡ്രൈവറും വിദ്യാനഗര്‍ പടുവടുക്കയില്‍ താമസക്കാരനുമായ അബ്ദുല്‍ ഗഫൂര്‍ (62) ആണ് മരിച്ചത്. കൊല്ലമ്പാടി സ്വദേശിയാണ്. ലാമിയ ബസിന്റെ ഉടമയായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ശിഹാബുദ്ധീന്‍, ഷബീബ്, സലാഹുദ്ദീന്‍, ഫാത്തിമത്ത് ശിഹാന, ജമീലത്ത് ഷാനിബ. മരുമക്കള്‍: റഫീഖ് പെര്‍ള, കബീര്‍ ബോവിക്കാനം, സഫൂറ. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, അബ്ദുല്‍ ഖാദര്‍. നിര്യാണത്തില്‍ അനുശോചിച്ച് അണങ്കൂരിലെ ഓട്ടോ, ടെമ്പോ ഡ്രൈവര്‍മാര്‍ (എസ്.ടി.യു.) ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.