ബേഡകം: യുവാവിനെ പുഴയില്‍ കാണാതായതായി സംശയം. ബന്തടുക്ക മാണിമൂല സ്വദേശി രതീഷ്‌കുമാര്‍ (37) പള്ളഞ്ചി പുഴയിലെ ഒഴുക്കില്‍പ്പെട്ടതായാണ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നിറങ്ങിയ രതീഷ് പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഇന്നലെ രാവിലെ രതീഷിന്റെ ചെരിപ്പും മൊബൈല്‍ ഫോണും പുഴയോട് ചേര്‍ന്നുള്ള തോടിന്റെ കരയില്‍ കണ്ടെത്തിയതോടെയാണ് യുവാവ് ഒഴുക്കില്‍പ്പെട്ടതായി സംശയമുയരാന്‍ കാരണം. പൊലീസും ഫയര്‍ഫോഴ്‌സും പുഴയില്‍ തിരച്ചില്‍ നടത്തി വരികയാണ്.