വിദ്യാനഗര്‍: കാസര്‍കോട് അര്‍ബന്‍ സഹകരണ സംഘം വിദ്യാനഗര്‍ ജല അതോറിറ്റി ഓഫീസിന് സമീപം തുടങ്ങിയ ഓണചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വ്വഹിച്ചു. പ്രസിഡണ്ട് എ.കെ.നായര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.കരുണാകരന്‍ നായര്‍, കമലാക്ഷ സുവര്‍ണ, കരുണ്‍ താപ്പ, പി.കെ.വിജയന്‍, ഉമേഷ് അണങ്കൂര്‍, അബ്ദുള്ള കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാനഗര്‍ കെ.സി.എം.പി.സൊസൈറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ജങ്ഷനിലും കാസര്‍കോട് നഗരത്തില്‍ മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് സമീപവും ചന്തകള്‍ തുടങ്ങി. പ്രസിഡണ്ട് കെ.വി.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഇ.രുദ്രകുമാരി അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.കെ.വിനോദ്കുമാര്‍, അഡ്വ.യു.എസ്.ബാലന്‍, കെ.വി.ഭക്തവത്സലന്‍, കെ.ശ്രീധരന്‍, ടി.സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാസര്‍കോട് ഗവ.എംപ്ലോയീസ് സഹകരണ സംഘം വിദ്യാനഗര്‍ സാന്റല്‍ സിറ്റി കെട്ടിടത്തില്‍ തുടങ്ങിയ ചന്ത വൈസ് പ്രസിഡണ്ട് വി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.കെ.ഭാസ്‌കരന്‍ സംസാരിച്ചു. മധൂര്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം ഉളിയത്തടുക്കയില്‍ തുറന്ന സഹകരണ ഓണം വിപണി അഡ്വ.പി.വി.ജയരാജന്‍ ുദ്ഘാടനം ചെയ്തു. നാരായണ അഡിഗെ അധ്യക്ഷനായിരന്നു. സെക്രട്ടറി എം.ബി. രാജശ്രീ സംസാരിച്ചു.
കാസര്‍കോട് പ്രൈവറ്റ് മോട്ടോര്‍ എംപ്ലോയീസ് സഹകരണസംഘം നായക്‌സ് റോഡ് തെക്കില്‍ കോംപ്ലക്‌സില്‍ തുടങ്ങിയ ചന്ത അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.മുരളീധരന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.പി.ബിന്ദു സംസാരിച്ചു.