കുമ്പള: ഉണങ്ങിയ മരം കാരണം കുമ്പള പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള കാന്റീന് വൈദ്യുതിക്കുള്ള അനുമതി കിട്ടുന്നില്ലെന്ന് പരാതി. പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലെ കാന്റീനാണ് സമീപത്തെ ഉണങ്ങിയ മരം തടസമായി നില്‍ക്കുന്നത്. ഒന്നര മാസം മുമ്പ് കാന്റീന്‍ ഉടമ വൈദ്യുതി കണക്ഷന് വേണ്ടി കുമ്പള വൈദ്യുതി ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. മരം മുറിച്ച് മാറ്റാതെ കണക്ഷന്‍ തരാന്‍ പറ്റില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മരം മുറിച്ച് മാറ്റണമെന്ന് വൈദ്യുതി ജീവനക്കാരും കാന്റീന്‍ ഉടമയും പഞ്ചായത്ത് അധികൃതരെ അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു. സര്‍വ്വീസ് വയര്‍ മരത്തിന്റെ അടിയില്‍ കൂടി സ്ഥാപിച്ചാല്‍ തന്നെ മരം വീണാല്‍ പല വൈദ്യുതി തൂണുകളും തകരുമെന്നാണ് വൈദ്യുതി ജീവനക്കാര്‍ പറയുന്നത്. ഇതോടെ കാന്റീന്‍ ഉടമ വെട്ടിലായിരിക്കുകയാണ്.