മഞ്ചേശ്വരം: ടെക്ക്‌പ്രോ ലാബ്‌സ് സ്‌കൂള്‍ ഓഫ് റോബോട്ടിക്‌സിന്റെ കീഴില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് നല്‍കുന്ന ഇന്റര്‍ നാഷണല്‍ എഡ്യൂക്കേഷന്‍ ഐക്കണ്‍ അവാര്‍ഡിന് ഉപ്പള മണിമുണ്ടയിലെ അസീം മണിമുണ്ട അര്‍ഹനായി. ഡല്‍ഹിയിലെ താജ് വിവാന്റാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ ഡാനിയല്‍ ചുബുറു അവാര്‍ഡ് ഫലകവും സാക്ഷ്യപത്രവും നല്‍കി.
രാഷ്ട്രീയ, സംസ്‌കാരിക, സമൂഹിക മേഖലയിലും വിദ്യാഭ്യാസമേഖലയിലും നടത്തിയ സ്തുത്യര്‍ഹമായ സേവനത്തിനാണ് ബഹുമതി. മംഗല്‍പാടി പഞ്ചായത്ത് മുന്‍ വെല്‍ഫെയര്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ്.