ബന്തടുക്ക: പള്ളഞ്ചി പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബന്തടുക്ക മാണിമൂല പനങ്കുണ്ടിലെ സി.രതീഷിന്റെ (35) മൃതദേഹമാണ് ഇന്നലെ രാത്രി പുഴയോട് ചേര്‍ന്നുള്ള തോട്ടില്‍ കണ്ടെത്തിയത്. രതീഷിനെ ബുധനാഴ്ച്ച രാത്രി മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ പുഴയ്ക്ക് സമീപത്തെ തോടിന്റെ കരയില്‍ രതീഷിന്റെ ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയതിനാല്‍ യുവാവ് ഒഴുക്കില്‍പ്പെട്ടതായി സംശയമുയരുകയും പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി വരികയുമായിരുന്നു. രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് രതീഷിന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. കുറ്റിക്കോലില്‍ നിന്ന് അഗ്നി ശമന സേനയെത്തി രതീഷിന്റെ മൃതദേഹം തോട്ടില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പനങ്കുണ്ട് പേറ കുഞ്ഞമ്പുനായരുടെയും ചേവിരി പാര്‍വ്വതിയുടെയും മകനാണ.് സഹോദരന്‍ സി. ശ്രീനിവാസന്‍ (ഗള്‍ഫ്).