കാഞ്ഞങ്ങാട്: ഓണത്തിന് പുത്തനുടുപ്പുകള്‍ വാങ്ങാന്‍ കരുതി വെച്ച തുകയടക്കം പ്രളയദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍. ഓണമാഘോഷിക്കാന്‍ പണക്കുടക്കയില്‍ നിക്ഷേപിച്ച തുക മുഴുവനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ‘നാടിന്റെ ഉയര്‍ച്ചയ്ക്ക് അഭിമാനത്തോടെ ഞങ്ങളും’ പദ്ധതിയിലേക്ക് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കാനുള്ള പെട്ടിയില്‍ മൂന്നു ദിവസം കൊണ്ട് നിക്ഷേപിച്ച 48339 രൂപ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്് കൈമാറി. ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്റെ നേതൃത്വത്തില്‍, വിദ്യാര്‍ഥികളായ വൈഗ ലക്ഷ്മി, എം.ദര്‍ശന, പി.സാന്ദ്ര, കീര്‍ത്തന കിഷോര്‍, പി.കെ. ഹരിനന്ദന, പി. ശ്രീരാജ്, ഹൊസ്ദുര്‍ഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി. ജയരാജ്, പി.ടി.എ. പ്രസിഡണ്ട് എച്ച്.എന്‍. പ്രകാശന്‍, ജി. ജയന്‍, സണ്ണി കെ. മാടായി, സീന അനില്‍ എന്നിവരാണ് മന്ത്രിക്ക് തുക ഏല്‍പിച്ചത്. നിട്ടടുക്കം റസിഡന്‍ഷ്യല്‍ അസോസിയേഷനും 27000 രൂപ ചടങ്ങില്‍ ദുരിതാശ്വാ നിധിയിലേക്ക് നല്‍കി.