കാഞ്ഞങ്ങാട്: നഗരത്തില്‍ പൊലീസിനെ വെല്ലുവിളിച്ചു കൊണ്ട് കഞ്ചാവ് മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. കഴിഞ്ഞ ദിവസം രാത്രി നഗര മധ്യത്തിലെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. അക്രമം തടയാന്‍ ശ്രമിച്ച തട്ടുകടക്കാരനും മര്‍ദ്ദനമേറ്റു. വിവരമറിഞ്ഞ് എത്തിയ പൊലീസ് സംഘത്തെ കണ്ടപ്പോള്‍ മാത്രമാണ് കഞ്ചാവ് സംഘം പിന്തിരിഞ്ഞത്. അതെ സമയം അക്രമം സംബന്ധിച്ച് ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. കഞ്ചാവ് മാഫിയകളെ ഭയന്നാണ് ഇവര്‍ പരാതി നല്‍കാന്‍ മടി കാണ്ക്കുന്നത്. ഇതിനു മുമ്പും നിരവധി തവണ കാഞ്ഞങ്ങാട് നഗരത്തില്‍ കഞ്ചാവ് സംഘം അക്രമം നടത്തിയിരുന്നു. മാരാകായുധങ്ങളുമായാണ് സംഘം നഗരത്തിലെത്തി ഭീതി വിതയ്ക്കുന്നത്. രാത്രികാലങ്ങളില്‍ നഗരത്തിലുടനീളം പൊലീസ് പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും കഞ്ചാവ് സംഘത്തിന്റെ അഴിഞ്ഞാട്ടം തടയാന്‍ കഴിയുന്നില്ല. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ അടക്കമുള്ള ഭാഗങ്ങള്‍ കഞ്ചാവ് മാഫിയാ സംഘങ്ങളുടെ പ്രധാന താവളങ്ങളാണ്.