കാസര്‍കോട്: എയര്‍ലന്‍സ് ജംഗ്ഷനില്‍ ഓവുചാല്‍ പൊട്ടിപ്പൊളിഞ്ഞ് മലിന ജലം റോഡിലേക്കൊഴുകുന്നു. രണ്ടു ദിവസമായി മലിന ജലം മഴവെള്ളത്തോടൊപ്പം റോഡിലേക്കൊഴുകുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ കടുത്ത ദുരിതത്തിലാണ്. നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നാണ് എയര്‍ലന്‍സ് ജംഗ്ഷന്‍. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നഗരത്തിലെ പല ഭാഗങ്ങളിലും ഓവുചാലുകള്‍ തകര്‍ന്നിരിക്കുകയാണ്. ഇത്തരം ഭാഗങ്ങളിലൂടെ നടന്നുപോകുന്നവര്‍ അപകടത്തില്‍പെടുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്.