കുമ്പള: അന്തരിച്ച ഐ.എന്‍.എല്‍. ജില്ലാ വൈസ് പ്രസിഡണ്ട് സഫറുള്ള ഹാജി പട്ടേലിന്റെ കുമ്പളയിലെ വീട് ഐ.എന്‍.എല്‍. ദേശീയ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍, സംസ്ഥാന പ്രസിഡണ്ടും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പ്രൊഫസര്‍ എ.പി. അബ്ദുല്‍ വഹാബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, റഹീം ബെണ്ടിച്ചാല്‍, മുനീര്‍ കണ്ടാളം, അഡ്വ: ഷെയ്ക്ക് ഹനീഫ്, മുസ്തഫ കുമ്പള, യൂസുഫ് ഒളയം, അബ്ദുല്‍ റഹ്മാന്‍ ആരിക്കാടി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഐ.എന്‍.എല്‍. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് കുമ്പള ടൗണില്‍ സര്‍വകക്ഷി അനുശോചന യോഗം നടക്കും.