കാസര്‍കോട്: ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് ഒപ്പുമരച്ചുവട്ടില്‍ നടന്നു വരുന്ന സത്യഗ്രഹ സമരം 333-ാംദിവസത്തിലേക്ക് കടന്നു.
332-ാം ദിവസത്തില്‍ നടന്ന സമരത്തിന് ആക്ഷന്‍ കമ്മിറ്റി കൂട്ടായ്മ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബൂബക്കര്‍ ഉദുമയുടെ അധ്യക്ഷതയില്‍ കോഓര്‍ഡിനേറ്റര്‍ യുസുഫ് ഉദുമ ഉദ്ഘാടനം ചെയ്തു. ബി.കെ.അബ്ബാസ് ഹാജി, യൂസഫ്ഖദര്‍ ചെമ്പരിക്ക, അബ്ദുല്‍ജലീല്‍, സി.എ.ഇഖ്ബാല്‍, സി.യു.ഷഫീഖ്, ശരീഫ്, സഹീദ് ചേരൂര്‍ സംസാരിച്ചു. ഉബൈദുള്ള കടവത്ത് സ്വാഗതവും എം. മുഹമ്മദ് നന്ദിയും പറഞ്ഞു.