കാസര്‍കോട്: മംഗളൂരു സെന്റ് ആഗ്‌നസ് കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസോസിയേറ്റ് പ്രൊഫസറായ സുബൈദ എച്ച്. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡി.നേടി. കാസര്‍കോട്ടെ പരേതനായ ഹുസൈന്റെയും ആമിനയുടെയും മകളും റിട്ട. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കോട്ടിക്കുളം സ്വദേശി എം.പി. മുഹമ്മദ് ഹനീഫയുടെ ഭാര്യയുമാണ്.