ലോകത്തില്‍ ഭൂവിസ്താരത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രണ്ടാം രാജ്യമാണ് ഇന്ത്യ- ബ്രസീലിന് തൊട്ടുപിന്നാലെ. എന്നിട്ടും ഇന്ത്യയുടെ കുറേ ഭാഗങ്ങള്‍ വരള്‍ച്ച ബാധിത പ്രദേശമാണ്. വാര്‍ഷിക ശരാശരി 3107 മി.മി. മഴ ലഭിക്കുന്ന കേരളം പോലും വേനലില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന ഗതികേടിലാണ്. ഇത് നമ്മുടെ വെള്ളത്തിന്റെ ദുരുപയോഗം മൂലം മാത്രമാണ്.
ഈ സ്ഥിതിക്ക് എന്താ ഒരു പരിഹാരം? ഏറ്റവും നല്ല പരിഹാരം ഓരോ തുള്ളി വെള്ളവും അത് വീണ സ്ഥലത്തു തന്നെ ഭൂമിയിലേക്ക് ഒലിച്ചിറങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുകയും അത് വഴി വെള്ളം വെറുതെ അറബിക്കടലിലേക്ക് ഒഴുകിപ്പോവുന്നതിനെ തടയുക എന്നുള്ളതാണ്.
സാധിക്കുന്നിടത്തെല്ലാം മരങ്ങളെ നട്ടു പിടിപ്പിച്ച് ഭൂമിയുടെ പച്ചപ്പുതപ്പ് വര്‍ധിപ്പിക്കുക എന്നുള്ളത് ഏറ്റവും നല്ല പോംവഴിയാണ്. എന്നിരുന്നാലും ഈ താഴെ പറയുന്ന നടപടികള്‍ പെട്ടെന്ന് ചെയ്യാവുന്ന പരിപാടിയായി സ്വീകരിച്ച് കൊണ്ട് മഴവെള്ളം സംഭരിക്കാവുന്നതാണ്.
ചാലുകളും വരമ്പുകളും
സാധാരണ ചെരിവിലുള്ള ഭൂപ്രദേശങ്ങളില്‍ 1 അടി 6 ഇഞ്ച് മുതല്‍ 2 അടി വരെ ആഴമുള്ള ചാലുകള്‍ ഏകദേശം 20 അടി മുതല്‍ 30 അടി അന്തരത്തില്‍ ചെരിവിന് ലംബമായി നിര്‍മ്മിക്കേണ്ടതാകുന്നു. ഭൂമിയുടെ ചെരിവ് കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ ചാലുകള്‍ തമ്മിലുള്ള അന്തരം കുറയ്‌ക്കേണ്ടതാണ്. ചാലുകള്‍ കീറി ലഭിക്കുന്ന മണ്ണ് ചാലുകളുടെ കീഴ്ഭാഗത്ത് തന്നെ നിക്ഷേപിച്ച് വരമ്പുകള്‍ നിര്‍മ്മിക്കേണ്ടതാകുന്നു. വിശാലമായ പ്രദേശങ്ങളില്‍ കുറുകെ കൂടി വരമ്പുകള്‍ നിര്‍മ്മിക്കേണ്ടതാകുന്നു. ഈ ചാലുകളും വരമ്പുകളും മഴവെള്ളം പെട്ടെന്ന് ഒഴുകിപ്പോവുന്നത് തടയുകയും ഭൂമിയിലേക്ക് തന്നെ ഒലിച്ചിറങ്ങിപ്പോകുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.
മേല്‍ക്കൂരയില്‍ നിന്നുള്ള മഴവെള്ളം കൊണ്ട് കിണറുകളുടെയും കുഴല്‍ കിണറുകളുടെയും മറുപൂരണം (ഞലരവമൃഴല)
ഭൂമിയുടെ ഉപരിതലത്തില്‍ കൂടി ഒഴുകുന്ന മഴവെള്ളം സാധാരണ ഫില്‍ട്ടറിംഗിന് ശേഷം കിണറുകളുടെയോ കുഴല്‍ കിണറുകളുടേയോ മറു പൂരണത്തിന് നേരിട്ട് ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. ഏറ്റവും പ്രായോഗികമായതും എളുപ്പവുമായ വഴി മേല്‍ക്കൂരയില്‍ നിന്ന് ഒലിച്ചു വരുന്ന മഴവെള്ളം മറുപൂരണം ചെയ്യുന്നതാകുന്നു. ഇതിന്റെ മുന്നോടിയായി മേല്‍ക്കൂര മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കൃത്യമായി വൃത്തിയാക്കുകയും പിന്നെ ആദ്യത്തെ രണ്ട് അഥവാ മൂന്ന് ടവീംലൃ െപുറത്തേക്ക് ഒഴുക്കികളയേണ്ടതാകുന്നു.
കിണറുകളുടെ മറുപൂരണം
മേല്‍ വിവരിച്ച മുന്‍കരുതലുകള്‍ക്ക് പുറമെ മേല്‍ക്കൂരയില്‍ നിന്ന് ഇറങ്ങുന്ന വെള്ളത്തെ ഒരു സാധാരണ ഫില്‍ട്ടറില്‍ കൂടി കടത്തി വിടേണ്ടതാണ്. കാസര്‍കോട്ടെ യുണൈറ്റഡ് മെഡിക്കല്‍ സെന്ററിന്റെ മേല്‍ക്കൂരയില്‍ നിന്നുള്ള മഴവെള്ളം ഒരു സാധാരണ ഫില്‍ട്ടറില്‍ കൂടി അവിടത്തെ കിണറിലേക്ക് കഴിഞ്ഞ ആറ് വര്‍ഷമായി വളരെ വിജയകരമായി മറുപൂരണം ചെയ്തുവരികയാണ്.
കുഴല്‍ കിണറുകളുടെ മറുപൂരണം
കുഴല്‍ കിണറുകളുടെ മറുപൂരണത്തിന് മഴവെള്ളത്തിലെ ചെളിയും മണ്ണും വളരെ കര്‍ശനമായി ഒഴിവാക്കേണ്ടതാണ്. മേല്‍പ്പറഞ്ഞ മുന്‍കരുതലുകള്‍ക്കൊപ്പം മേല്‍ക്കൂരയില്‍ നിന്നുള്ള മഴവെള്ളം ഒരു സൂക്ഷ്മ ഫില്‍ട്ടറില്‍ കൂടിയും പിന്നെ ഒരു സമാന്തര പ്ലേറ്റ് സപ്പറേറ്ററില്‍ കൂടി (ജമൃമഹഹലഹ ജഹമലേ ടലുമൃമീേൃ)) കടത്തി വിടേണ്ടതാണ്.
4. പ്രവര്‍ത്തന പദ്ധതി(ടൗഴഴലേെലറ മരശേീി ജഹമി)
കാസര്‍കോട് ജില്ല വലുതും ചെറുതുമായ പന്ത്രണ്ട് പുഴകളാല്‍ അനുഗ്രഹീതമാണ്. ഈ പുഴകളിലേക്ക് എണ്ണമറ്റ കൈത്തോടുകളും അരുവികളും വന്ന് പതിക്കുന്നുണ്ട്. ഇവയില്‍ നല്ല ചെരിവ് (ആലറ ടഹീുല) ഉള്ള കൈത്തോടുകളില്‍ ചെറിയ ഉയരത്തോടു കൂടിയ തടയണ പണിയുകയും (ഘീം ഒശഴവ േഇവലരസ റമാ) മഴവെള്ളം രണ്ട് വശത്തെ പാടങ്ങളിലേക്ക് തിരിച്ചു വിടുകയും പാടങ്ങളില്‍ തന്നെയുള്ള കുളങ്ങളിലോ ഇല്ലെങ്കില്‍ യോജിച്ച സ്ഥലത്ത് പുതുതായി പണിത കുളങ്ങളിലോ സംഭരിക്കാവുന്നതാണ്. സാധാരണയായി എല്ലാ പാഠശേഖരങ്ങളിലും ചെറുതും വലുതുമായ കുറേ കുളങ്ങള്‍ ഉണ്ടായിരിക്കും.
5. ചെങ്കല്‍ ക്വാറികളെ സംഭരണികളായി ഉപയോഗപ്പെടുത്തല്‍
വളരെ വിസ്തൃതമായ ചെങ്കല്‍ ഭൂപ്രകൃതിയും പിന്നെ ഇവിടെ നിര്‍മ്മിക്കപ്പെട്ട ചെങ്കല്‍ ക്വാറികളും കാസര്‍കോട് ജില്ലയുടെ പ്രത്യേകതയാണ്. ചെങ്കല്‍ പാളികള്‍ അവസാനിക്കുന്നതോടു കൂടി മുതലാളിമാര്‍ ക്വാറി ഉപേക്ഷിക്കുകയും പുതിയ ക്വാറി അന്വേഷിച്ചു പോവുകയും ചെയ്യും. അത് കൊണ്ട് സ്വാഭാവികമായി ഒരു പാട് ഉപേക്ഷിക്കപ്പെട്ട ചെങ്കല്‍ ക്വാറികള്‍ മാന്യ, ബദിയടുക്ക, പൊയ്‌നാച്ചി പിന്നെ ബേഡഡുക്ക ഭാഗങ്ങളില്‍ ഉണ്ട്. ഈ പ്രദേശങ്ങളില്‍ തന്നെയുള്ള മഴവെള്ള ചാലുകളില്‍ തടയണകള്‍ പണിത് മഴവെള്ളം ഈ ക്വാറികളിലേക്ക് തിരിച്ചു വിടുവാന്‍ സാധിക്കും.
ചെങ്കല്‍ പ്രദേശമായത് കൊണ്ട് തടയണകള്‍ക്കുള്ള തറ കുറഞ്ഞ ചിലവില്‍ തന്നെ തീര്‍ക്കാവുന്നതും ഈ പ്രദേശത്ത് തന്നെയുള്ള ഉരുളന്‍ പാറക്കല്ല് കൊണ്ട് തടയണകള്‍ പണിയുവാന്‍ സാധിക്കുന്നതാകുന്നു.
അങ്ങനെ ഈ ക്വാറി കുളങ്ങള്‍ മഴവെള്ള സംഭരണികളായും ഭൂമിയിലേക്ക് വെള്ളം ഒലിച്ച് ഇറങ്ങുവാനും സഹായിക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഴല്‍ കിണറുകള്‍ ഉള്ളത് കാസര്‍കോട് ജില്ലയിലാണത്രെ.
പിന്നെ ഭൂഗര്‍ഭജലം വലിച്ചെടുക്കുന്ന തോതും ഇവിടെ ഏറ്റവും കൂടുതലാണത്രെ- 79.65ശതമാനം. കേരളത്തിന്റെ ശരാശരി 51.27 ശതമാനം മാത്രമാണ്. അത് കൊണ്ട് തന്നെ മഴവെള്ളം മറുപൂരണം ചെയ്യുവാനുള്ള പരിശ്രമം ആരംഭിച്ചില്ലെങ്കില്‍ കാസര്‍കോട് ജില്ല ഒരു പ്രശ്‌ന പ്രദേശമായി മാറുന്ന കാലം വളരെ വിദൂരമല്ല.