കാസര്‍കോട്: നെല്ലിക്കുന്ന് കസബ കടപ്പുറത്ത് സ്തീയുടെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് രാവിലെ 6 മണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവരാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മുണ്ടും ബ്ലൗസുമാണ് വേഷം. കാതില്‍ കമ്മലുണ്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
ഉള്‍പ്രദേശത്തു നിന്നും ഒരു സ്ത്രീയെ കാണാതായതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരാണോ മരിച്ചതെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.