കാഞ്ഞങ്ങാട്; മടിക്കൈയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടു. മടിക്കൈ കാരാക്കോട്ടെ കോരന്റെ മകന്‍ ബിനു (45) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ കാരാക്കോട് വെള്ളച്ചേരിയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബിനുവിനെ ഉടന്‍ ജില്ലാ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.