തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയില്‍ സ്വകാര്യബസ് ബൈക്കിലിടിച്ച് ആസ്പത്രി ജീവനക്കാരനായ യുവാവ് മരിച്ചു. റിട്ടയേര്‍ഡ് മിലിട്ടറി ജീവനക്കാരനായ കൊട്ടിലയിലെ കുഞ്ഞപ്പന്‍-സതി ദമ്പതികളുടെ മകന്‍ എസ്. കെ. അനൂപ് ലാല്‍ (32) ആണ് അപകടത്തില്‍ മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ഏഴാംമൈലിലാണ് അപകടം. കാസര്‍കോട്ട് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസ് അനൂപ് ലാല്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ കടന്നപ്പള്ളി സ്വദേശി ധന്യ. സഹോദരി എസ്.കെ. അശ്വതി. മാതൃഭൂമി ന്യൂസിലെ കാസര്‍കോട്ടെ ക്യാമറാമാന്‍ ഷാജു ചന്തപ്പുരയുടെ ഭാര്യാ സഹോദരനാണ് അനൂപ് ലാല്‍.